അക്കാദമിക്ക് ബ്ലോക്കും ലൈബ്രറിയും; ഉദുമ ഗവ. കോളേജിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 7.84 കോടി രൂപയുടെ പദ്ധതിക്ക് ഈ മാസം കരാര്‍ നല്‍കും: മന്ത്രി കെ.ടി ജലീൽ

  • Post category:news
  • Reading time:1 min read
You are currently viewing അക്കാദമിക്ക് ബ്ലോക്കും ലൈബ്രറിയും; ഉദുമ ഗവ. കോളേജിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 7.84 കോടി രൂപയുടെ പദ്ധതിക്ക് ഈ മാസം കരാര്‍ നല്‍കും: മന്ത്രി കെ.ടി ജലീൽ

തിരുവനന്തപുരം/ പൊയിനാച്ചി: ഉദുമ ഗവ. കോളേജിന് കിഫ്ബിയിൽ നിന്നും അനുവദിച്ച 7.84 കോടി രൂപയാല്‍ അക്കാദമിക്ക് ബ്ലോക്കും ലൈബ്രറിയും നിര്‍മ്മിക്കുന്നതിനുള്ള പദ്ധതിയുടെ കരാര്‍ നവംബർ അവസാനത്തോടെ ടെൻഡർ നടപടി പൂർത്തിയാക്കി നൽകുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീൽ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയിൽ കെ. കുഞ്ഞിരാമൻ എം.എൽ.എ.യെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കരാര്‍ പ്രകാരം കിറ്റ്കോയായിരിക്കും സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ 5.77 കോടിരൂപ ചെലവിൽ അക്കാദമിക്ക് ബ്ലോക്കും 2.87 കോടി രൂപ ചെലവിൽ ലൈബ്രറിയും നിര്‍മ്മിക്കുക. 69 ലക്ഷം രൂപ കോളേജിന്‍റെ മറ്റുള്ള ആവശ്യങ്ങള്‍ക്കായും വകയിരുത്തി.

കുണിയയിലെ സര്‍ക്കാര്‍ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്‍റെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഉദുമ ഗവ. കോളേജ് നിലവില്‍ പെരിയാട്ടടുക്കം പള്ളാരത്തെ സ്വന്തം കെട്ടിടത്തിലാണ് രണ്ടുമാസമായി പ്രവർത്തിക്കുന്നത്. ഈ കെട്ടിടം പക്ഷെ ഔദ്യോഗികമായി ഇതുവരെ ഉദ്ഘാടനംചെയ്തിട്ടില്ല.

0Shares