ജാഗ്രത കടുപ്പിച്ചു; തലശ്ശേരി കോടതിയിലെ സിക്ക വൈറസ് രോഗബാധ, ഒരാഴ്‌ച മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

You are currently viewing ജാഗ്രത കടുപ്പിച്ചു; തലശ്ശേരി കോടതിയിലെ സിക്ക വൈറസ് രോഗബാധ,  ഒരാഴ്‌ച മുമ്പാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത്

കണ്ണൂര്‍: തലശ്ശേരി കോടതിയിലെ രോഗബാധ സിക്ക വൈറസെന്ന് സ്ഥിരീകരിച്ചതോടെ ജാഗ്രത കർശനമാക്കി. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം ഉണ്ടായത്.

ജഡ്‌ജിമാരും അഭിഭാഷകകരും ജീവനക്കാരും ഉള്‍പ്പെടെ അമ്പതിലധികം പേര്‍ക്കാണ് രോഗബാധ. ജില്ലാ കോടതി കെട്ടിട സമുഛയത്തിലെ രണ്ട് കോടതികളിൽ ഉള്ളവര്‍ക്കായിരുന്നു രോഗ ലക്ഷണം.

കടുത്ത ക്ഷീണം, ശരീരം ചൊറിഞ്ഞു തടിക്കുക, പനി തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. ഇതിനെ തുടര്‍ന്നാണ് രക്തസാമ്പിളും ശ്രവവും ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചത്.

പരിശോധനയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് കൊതുക് നശീകരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഒരാഴ്‌ച മുമ്പാണ് കോടതി ജീവനക്കാര്‍ക്കിടയില്‍ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.

കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കും വിധമായിരുന്നു കൂടുതല്‍ പേര്‍ക്ക് ഒരേസമയം ദേഹാസ്വസ്ഥ്യം ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഹൈക്കോടതി അനുമതിയോടെ കോടതി കെട്ടിട സമുച്ചയത്തിലെ മൂന്ന് കോടതികള്‍ക്ക് രണ്ട് ദിവസം അവധിയും നല്‍കിയിരുന്നു.

0Shares