നാല് വീടുകൾ, വിദേശയാത്ര;സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത് സമ്പാദനം നടത്തിയെന്ന് സി.പി.എം റിപ്പോർട്ട്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നാല് വീടുകൾ, വിദേശയാത്ര;സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത് സമ്പാദനം നടത്തിയെന്ന് സി.പി.എം റിപ്പോർട്ട്

സി.പി.എമ്മിന്‍റെ കളമശേരി മുൻ ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണ റിപ്പോർട്ട്. സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത്‌സമ്പാദനം നടത്തിയെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

പത്ത് വർഷത്തിനുള്ളിൽ നാല് വീടുകൾ കളമശേരിയിൽ വാങ്ങിയതും,പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയതും ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി എന്നീ വിവരങ്ങളാണ് സക്കീറിനെതിരെ റിപ്പോർട്ടിലുള്ളത്. സക്കീർ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഇ.ഡിക്ക് പരാതി നൽകിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച കണ്ടെത്തലിനെത്തുടർന്ന് സക്കീർ ഹുസൈനെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

സക്കീർ ഹുസൈന് നാല് വീടുകളുണ്ടെന്നും ഈ വീടുകളുണ്ടാക്കാനുള്ള പണവും സ്വത്തും ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നായിരുന്നു പരാതി. രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യയ്ക്ക് ഉയർന്ന ശമ്പളമുള്ളതുകൊണ്ട് നികുതി ഒഴിവാക്കാൻ ലോൺ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയതെന്നുമായിരുന്നു. സക്കീർ ഹുസൈൻ പാർട്ടിക്ക് നൽകിയ വിശദീകരണം.

0Shares