ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്; സൈനുൾ ആബിദ് പോലീസിന് മുൻപിൽ കീഴടങ്ങി; ഒളിവിലിരുന്നത് ഒരു മാസത്തിലേറെ കാലം

  • Post category:local news / news
  • Reading time:1 min read
You are currently viewing ഫാഷന്‍ ഗോള്‍ഡ്‌ തട്ടിപ്പ്; സൈനുൾ ആബിദ് പോലീസിന് മുൻപിൽ കീഴടങ്ങി; ഒളിവിലിരുന്നത് ഒരു മാസത്തിലേറെ കാലം

വിവാദമായ കാസർകോട് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രധാന പ്രതികളിലൊരാളയ സൈനുൾ ആബിദ് പോലീസിന് മുൻപിൽ കീഴടങ്ങി. ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ജനറൽ മാനേജറായിരുന്ന സൈനുൽ ആബിദ് കാസർകോട് എസ്.പിഓഫിസിൽ എത്തിയാണ് കീഴടങ്ങിയത്.

ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നു സൈനുൾ ആബിദ്. ഫാഷൻ ഗോൾഡിന്‍റെ മൂന്ന് ശാഖകളുടെയും മാനേജരായിരുന്നു ഇയാൾ. ഒളിവിൽ കഴിയുന്നതിനിടെ മുൻകൂർ ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയിൽ എത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ പ്രാഥമിക വിവരങ്ങൾ ചോദിച്ചറിഞ്ഞു.

ചോദ്യം ചെയ്യല്ലിന് ശേഷം സൈനുൽ ആബിദിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിക്ഷേപത്തട്ടിപ്പിന്‍റെ എല്ലാ ഉത്തരവാദിത്തവും പൂക്കോയ തങ്ങൾക്കാണെന്നാണ് ആബിദ് പോലീസിനോട് പറഞ്ഞത്.

0Shares