സ്വർണ്ണകടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ലുക്ക്ഔട്ട് നോട്ടീസ് പതിക്കൽ സമരം പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു; പ്രതിഷേധമിരമ്പി

  • Post category:local news
  • Reading time:1 min read
You are currently viewing സ്വർണ്ണകടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് നടത്തിയ ലുക്ക്ഔട്ട് നോട്ടീസ് പതിക്കൽ സമരം പോലീസ് ബാരിക്കേഡ്  വെച്ച് തടഞ്ഞു; പ്രതിഷേധമിരമ്പി

കാസർകോട്: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുസ്‌ലിം യൂത്ത് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി. വിദ്യാനഗർ ഗവൺമെന്റ് കോളേജ് പരിസരത്ത് നിന്ന് പ്രകടനമായി എത്തിയ പ്രവർത്തകരെ ഓഫീസിനടുത്തുള്ള റോഡിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.

തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പതിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീർ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു.

എം.ബി ഷാനവാസ്,എം.എ നജീബ്, ശംസുദ്ധീൻ ആവിയിൽ, ഹാരിസ് അങ്കക്കളരി, ബാത്ത്ഷ പൊവ്വൽ, റഹ്മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, എം. പി നൗഷാദ്,ഹാരിസ് ചൂരി, എം.പി ഖാലിദ്, സിദ്ധീഖ് സന്തോഷ് നഗർ, റഹൂഫ് ബാവിക്കര,ടി.എസ് നജീബ്, ഖാദർ ആലൂർ, റമീസ് ആറാങ്ങാടി, അനസ് എതൃത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.

0Shares