പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ; പ്രചരിപ്പിച്ച ലസിത പാലക്കലിനെതിരെ പോലീസിൽ പരാതിയുമായി യൂത്ത് ലീഗ്

  • Post category:local news / news
  • Reading time:1 min read
You are currently viewing പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ  പോസ്റ്റർ;  പ്രചരിപ്പിച്ച ലസിത പാലക്കലിനെതിരെ പോലീസിൽ പരാതിയുമായി  യൂത്ത് ലീഗ്

ഉപ്പള/ കാസര്‍കോട്: മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സർവ്വ മത വിഭാഗങ്ങളാലും ആദരിക്കപ്പെടുന്ന പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തിൽ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റർ പ്രചരിപ്പിച്ച യുവമോർച്ച നേതാവ് ലസിത പാലക്കലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം പോലീസിൽ പരാതി നൽകി.

നിരോധിത ലഹരി ഉൽപ്പന്നമായ ഹാൻസിന്‍റെ പാക്കറ്റിന് പുറത്ത് പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുടെ ഫോട്ടോ വച്ചാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു സംഭവത്തിൽ വ്യാജ പോസ്റ്ററുണ്ടാക്കി ഹാൻസിന്‍റെ പേര് മാറ്റി ഇനിമുതൽ തങ്ങൾ പൊടി എന്നറിയപ്പെടുമെന്നാണ് ഹൈദറലി ശിഹാബ് തങ്ങളുടെ ചിത്രം ചേർത്ത് യുവമോർച്ച നേതാവ് ലസിത പാലക്കല്‍ എന്നയാൾ ചിത്രം ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹം ഒന്നടങ്കം ആദരവ് നൽകുന്ന ഹൈദറലി ശിഹാബ് തങ്ങളെ പോലുള്ള ഉന്നത വ്യക്തിത്വങ്ങളെ അവഹേളിക്കുന്നതിലൂടെ സമൂഹങ്ങൾക്കിടയിൽ വേർതിരിവുണ്ടാക്കാനും വർഗീയത ചേരിതിരിവുണ്ടാക്കി വർഗീയ കലാപം സൃഷ്ടിക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പോസ്റ്റർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനാൽ ഇവർക്കെതിരെ ഐ.ടി ആക്റ്റ് പ്രകാരവും കേസെടുക്കണമെന്ന് യൂത്ത് ലീഗ് പരാതിയിൽ ആവശ്യപ്പെട്ടു.

0Shares