
മഞ്ചേശ്വരം / കാസർകോട്: ഉപ്പള ഹിദായത്ത് നഗറില്‍ പൊലീസ് സംഘത്തെ അക്രമിച്ച കേസില്‍ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌ത യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയായ ഉപ്പള ഹിദായത്ത് ബസാറിലെ ഗോള്‍ഡന്‍ റഹ്‌മാനെ(34) കോടതി റിമാൻണ്ട് ചെയ്‌തു. കേസിൽ പ്രതിയായ റഹ്‌മാൻ ജില്ലാ പഞ്ചായത്തംഗമാണ്.
തിങ്കളാഴ്‌ച വൈകിട്ട് നാല് മണിയോടെ മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടില്‍ വെച്ചാണ് ഗോള്‍ഡന്‍ റഹ്‌മാനെ അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്‌ച രാത്രി പരിശോധനക്കിറങ്ങിയ മഞ്ചേശ്വരം എസ്.ഐ. പി.അനുപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ അഞ്ചംഗ സംഘം അക്രമിച്ചിരുന്നു.

ഹിദായത്ത് നഗറില്‍ സംഘം ചേര്‍ന്ന് നിന്ന സംഘത്തെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം. അക്രമത്തില്‍ എസ്.ഐയുടെ വലതുകൈയുടെ എല്ല് പൊട്ടിയിരുന്നു. ഈ കേസിലാണ് ഗോള്‍ഡന്‍ റഹ്‌മാന്‍ അറസ്റ്റിലായത്.
കേസിലെ മറ്റ് പ്രതികളായ റഷീദ്, അഫ്‌സൽ എന്നിവരെയും മറ്റ് രണ്ട് പേരെയും പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. റഹ്‌മാനെ ചൊവ്വാഴ്‌ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കോടതിയുടെ റിമാൻണ്ട് ഉത്തരവിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് ശേഷം സബ്‌ജയിലിൽ റിമാൻണ്ട് ചെയ്യുകയായിരുന്നു.
