രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനത്തിൽ ആഘോഷം മാതൃകാപരമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

  • Post category:local news
  • Reading time:1 min read
You are currently viewing രാഹുൽ  ഗാന്ധിയുടെ അൻപതാം ജന്മദിനത്തിൽ ആഘോഷം മാതൃകാപരമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കാസർകോട്: രാഹുൽ ഗാന്ധിയുടെ അൻപതാം ജന്മദിനത്തിൽ ആഘോഷം മാതൃകാപരമാക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിന്‍റെ നേതൃത്വത്തിൽ കോടോം-ബേളൂർ പഞ്ചായത്തിലെ കോളിയാറിലെ മടലാങ്കൽ മാത്യുവിനും ഏലിക്കുട്ടിക്കും വീട് നിർമിച്ചു നൽകാൻ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

നോയൽ ടോമിൻ ജോസഫിന്‍റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ ഇവരുടെ ദുരിത വാർത്തയറിഞ്ഞ് വീട്ടിലെത്തി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകൾ കൈമാറി. ഉടൻ വീടുപണി ആരംഭിക്കാനും തീരുമാനിക്കുകയായിരുന്നു. നിലവിൽ ഇവരുടെ വീട്ടിലേക്ക് വാഹന സൗകര്യം ലഭ്യമല്ല.

യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് സന്ധ്യ യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് സന്തു ടോം ജോസ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിജോ ചാമക്കാല, യൂത്ത് കോൺഗ്രസ് നേതാക്കന്മാരായ സനീഷ് കുമാർ ഇരിയ, ഇസഹാഖ് ഓടയംചാൽ, രാഹുൽ അട്ടകണ്ടം, സോണി മാത്യു എന്നിവർ ഒപ്പമുണ്ടായിരുന്നു.

0Shares