ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ; കേരളത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

  • Post category:news
  • Reading time:1 min read
You are currently viewing ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരട്ടെ; കേരളത്തിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തയച്ചിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിനെയും കെ.പി.സി.സി പ്രസിഡന്റിനേയും മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗം ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ പറഞ്ഞു.

നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്‍റെ 24 സംസ്ഥാന ഭാരവാഹികള്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്ത് നല്‍കിയെന്നായിരുന്നു വാര്‍ത്ത. യു.ഡി.എഫ് കണ്‍വീനറെ മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭിച്ചിരുന്നു. എന്നാല്‍, നേതൃത്വം മോശമാണെന്ന അഭിപ്രായം യൂത്ത് കോണ്‍ഗ്രസിന് ഇല്ലെന്നാണ് ജനറല്‍ സെക്രട്ടറി എം. ധനീഷ് ലാല്‍ പറയുന്നത്.

പ്രതിപക്ഷ നേതാവ് മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് വിലയിരുത്തല്‍. എ.ഐ.സി.സി നിരീക്ഷകന്‍ കേരളത്തില്‍ എത്തുമ്പോള്‍ അഭിപ്രായം അറിയിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ സംസ്ഥാന സമിതി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ധനീഷ് ലാല്‍ പറഞ്ഞു.

0Shares