വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് കീഴടങ്ങി, കേസിലെ പ്രധാന കണ്ണിയാണെന്ന് പോലീസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് കീഴടങ്ങി, കേസിലെ പ്രധാന കണ്ണിയാണെന്ന് പോലീസ്

തിരുവനന്തപുരം: വ്യാജ തിരിച്ചറിയിൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ വൈസ്. പ്രസിഡണ്ട് എം.ജെ രഞ്ജു കീഴടങ്ങി. രഞ്ജു കീഴടങ്ങിയാൽ ജാമ്യത്തിൽ വിടാമെന്ന് ഹൈക്കോടതി നിർദ്ദേശം വന്നിരുന്നു. ഇതെത്തുടർന്നാണ് കീഴടങ്ങിയത്. ഏറെനാളായി ഒളിവിലായിരുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി അടുത്ത ബന്ധമുള്ള കേസിലെ പ്രധാന കണ്ണിയാണ് രഞ്ജു എന്നാണ് പോലീസ് കരുതുന്നത്.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി എന്നതാണ് കേസ്. കേസിലെ മറ്റ് നാല് പ്രതികൾ നവംബർ 22ന് കോടതിയിൽ കീഴടങ്ങിയിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിൽ അഞ്ചാംപ്രതിയാണ് എം.ജെ രഞ്ജു. തട്ടിപ്പ് നടത്താനുള്ള സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ നൽകിയത് ഇയാളാണെന്നാണ് പോലീസ് കണ്ടെത്തിയത്. കോൺഗ്രസ് കാസർകോട് ത്രിക്കരിപ്പൂർ ഈസ്റ്റ് എളേരി മണ്ഡലം വൈസ്. പ്രസിഡണ്ടായ ജെയ്‌സണും പ്രതിയാണ്. ഇയാളാണ് തിരിച്ചറിയിൽ കാർഡ് വ്യാജമായി ഉണ്ടാക്കാനുള്ള ആപ്പ് നിര്‍മ്മിക്കാൻ സാങ്കേതിക സഹായങ്ങൾ നൽകിയത്.

യൂത്ത് കോൺഗ്രസ് നേതാക്കളായ ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്‌ണ എന്നിവരാണ് നേരത്തെ ഈ കേസിൽ പിടിയിലായത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയിൽ‌ കാർഡുകൾ ഉണ്ടാക്കുകയും വ്യാപകമായി ഉപയോഗിക്കുകയും ചെയ്തെന്നാണ് കേസ്. ഈ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിരുന്നു.

0Shares