കാറില്‍ കടത്തിയ 18,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

  • Post category:local news / news
  • Reading time:1 min read
You are currently viewing കാറില്‍ കടത്തിയ 18,000 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളുമായി യുവാവ് പിടിയില്‍

മഞ്ചേശ്വരം / കാസർകോട്: കാറില്‍ കടത്തുകയായിരുന്ന 18,000 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് ഓമശ്ശേരി കല്ലുരുട്ടിയിലെ മുഹമ്മദ് ഷാഫി (33)യാണ് കസ്റ്റഡിയിലുള്ളത്.

വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ യൂനസും സംഘവും നടത്തിയ പരിശോധനക്കിടെയാണ് ഹ്യൂണ്ടായി ഐ 20 കാറില്‍ കടത്തുകയായിരുന്ന ശ്രമിച്ച പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.

150 കിലോ പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചത്. ഇതിന് രണ്ട് ലക്ഷം രൂപ വില വരുമെന്ന് എക്‌സൈസ് സംഘം പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെ.എ. ജനാര്‍ദ്ദന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി. നായര്‍, മുഹമ്മദ് ഇജാസ്, അഖിലേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

0Shares