കാറില്‍ കടത്തിയ 305 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍; കളത്തൂര്‍ സ്വദേശിയെ തിരയുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി

  • Post category:local news / news
  • Reading time:1 min read
You are currently viewing കാറില്‍ കടത്തിയ 305 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍; കളത്തൂര്‍ സ്വദേശിയെ തിരയുന്നു, അന്വേഷണം ഊര്‍ജ്ജിതമാക്കി

കുമ്പള / കാസർകോട്: ആള്‍ട്ടോ കാറില്‍ 305 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യം കടത്തിയ യുവാവിനെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്‌തു. മദ്യം കൈമാറിയ കളത്തൂര്‍ സ്വദേശിയെ അന്വേഷിച്ച് വരികയാണ്. മംഗല്‍പ്പാടിയിലെ ഉമ്മര്‍ ഫാറൂക്ക് (26) ആണ് അറസ്റ്റിലയത്. കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

വെള്ളിയാഴ്‌ച രാത്രി കുമ്പള കുണ്ടങ്കാറടുക്ക ഐ.എച്ച്.ആര്‍.ഡി കോളേജിന് സമീപത്ത് വെച്ചാണ് കാര്‍ തടഞ്ഞ് പരിശോധന നടത്തിയത്. കുണ്ടങ്കാറടുക്ക ഭാഗത്തേക്ക് വിതരണം ചെയ്യാനാണ് മദ്യം എത്തിച്ചതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് സംഘം പറഞ്ഞു. കളത്തൂര്‍ സ്വദേശിയാണ് മദ്യം കയറ്റിയ കാര്‍ കൈമാറിതായതെന്നും എക്‌സൈസ് സംഘത്തിന് വിവരം ലഭിച്ചു. കളത്തൂര്‍ സ്വദേശിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ ശനിയാഴ്‌ച കോടതിയില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫീസര്‍ കെ.സുരേഷ്, മഞ്ചുനാഥ, ഡ്രൈവര്‍മാരായ ദിജിത്ത്, ക്രിസ്റ്റീന്‍ എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു.

0Shares