
ആശ്രമത്തില്‍ വച്ച് യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തെന്ന് പരാതി. രാജസ്ഥാനിലെ ജലോറിലെ ഭഗവാന്‍ ദത്താത്രേയ ആശ്രമ നടത്തിപ്പുകാരിക്കും സഹായിക്കും എതിരെയാണ് യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്. .
ജലോര്‍ ജില്ലയിലെ സഞ്ചോറിലെ അര്‍വ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സര്‍പ്പദോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തഗറാമുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു. തഗറാമുമായി 108 ദിവസം ശാരീരിക ബന്ധം പുലര്‍ത്താനും ഹേമലത നിര്‍ദേശിച്ചു.
ഭര്‍ത്താവും കുടുംബവുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്.

സര്‍പ്പദോഷം ഉള്ളതിനാല്‍ കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ദോഷം മാറാന്‍ തഗാരത്തെ സമീപിക്കാനും ഹേമലത നിര്‍ദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് തന്നോടൊപ്പം 108 ദിവസം ലൈംഗിക ബന്ധത്തി ഏര്‍പ്പെടണമെന്ന് തഗാറാം ആവശ്യപ്പെട്ടു. ഫെബ്രുവരി 18ന് ഹേമലതയും തഗാരവും ചേര്‍ന്ന് യുവതിയെ തന്ത്രപൂര്‍വം ആശ്രമത്തിൽ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ബേസ്‌മെന്റ് മുറിയിലേക്ക് കൊണ്ടുപോയി അവിടെ വച്ച് തഗാറാം ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നുവെന്ന് യുവതി പറയുന്നു. പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങള്‍ ഹേമലത വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒടുവില്‍ ജൂലൈ 27ന് ധൈര്യം സംഭരിച്ച് പരാതി നല്‍കുകയായിരുന്നു എന്നുമാണ് ഇരയായ യുവതിയുടെ മൊഴി. അന്വേഷണം ആരംഭിച്ച പൊലീസ് ആശ്രമം റെയ്‌ഡ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
