യുവതിയുടെ വേഷത്തിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് യുവാവ്; തിരിച്ചറിഞ്ഞത് കൊലചെയ്യപ്പെട്ട ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച പിന്നാലെ

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയുടെ വേഷത്തിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് യുവാവ്; തിരിച്ചറിഞ്ഞത് കൊലചെയ്യപ്പെട്ട ശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച പിന്നാലെ

ബംഗളൂരു മഡിവാളയിലെ ഫ്‌ളാറ്റ് നിവാസികളെല്ലാവരും ഇവിടെ വർഷങ്ങളായി താമസിച്ച് വരുന്ന ഒരു യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കണ്ട് അമ്പരന്നിരിക്കുകയാണ്. പരിശോധനയിൽ യുവതി യുവാവായി മാറിയതാണ് ഞെട്ടലിന് കാരണം. ബംഗളൂരു മഡിവാള സ്വദേശി പ്രദീപാണ് യുവതിയുടെ വേഷത്തിൽ ഫ്‌ളാറ്റിൽ താമസിച്ചിരുന്നത് എന്ന വിവരമാണ് പോലീസ് വെളിപ്പെടുത്തിയത്.

മൂഡലപാളയ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രക്ഷിത് ഗൗഡയാണ് പ്രദീപിനെ കൊലപ്പെടുത്തത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. മെയ് 30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മഡിവാള കാഷ്യർ ലേ ഔട്ടിലെ ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണ് യുവതിയുടെ വേഷത്തിൽ പ്രദീപ് താമസിച്ചിരുന്നത്. ഉപജീവനത്തിനായി പ്രദീപ് ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു. എപ്പോഴും സ്ത്രീവേഷത്തിലായിരുന്നു പ്രദീപ്. ആർക്കും പ്രദീപിനെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

പ്രദേശവാസികളും സ്ത്രീയാണെന്നാണ് കരുതിയിരുന്നത്. ഇതിനിടെ രക്ഷിത്തുമായി പ്രദീപ് അടുപ്പത്തിലായി. ഇയാൾ നേരത്തെ മൂന്നുതവണ പ്രദീപിൻ്റെ വീട്ടിൽ എത്തിയിരുന്നതായി പോലീസ് പറയുന്നു. സ്ത്രീയാണെന്ന് കരുതിയാണ് പ്രദീപുമായി രക്ഷിത് സൗഹൃദത്തിലാകുന്നത്. പിന്നീട് സംഭവത്തിൻ്റെ സത്യാവസ്ഥ തിരിച്ചറിയുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഇവർക്കിടയിൽ പ്രശ്‌നങ്ങളില്ലായിരുന്നെന്നും പോലീസ് പറയുന്നു.

മെയ് 30നും രക്ഷിത്, പ്രദീപിൻ്റെ വീട്ടിൽ എത്തിയിരുന്നു. മദ്യപിച്ചെത്തിയ രക്ഷിതുമായി വാക്കുതർക്കമുണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ശേഷം വീട് പുറത്തുനിന്ന് പൂട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഒരാഴ്ചയ്ക്ക് ശേഷം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പൂട്ടിക്കിടന്ന വീട് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

സ്ത്രീ കൊല്ലപ്പെട്ടുവെന്നാണ് അയൽവാസി പോലീസിൽ പരാതി നൽകിയതും. ഇടയ്ക്കിടയ്ക്ക് യുവാക്കൾ ഈ ഫ്‌ളാറ്റിൽ എത്തിയിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. പിന്നാലെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. പോസ്റ്റ്മോർട്ടത്തിൽ കൊല്ലപ്പെട്ടയാൾ ഒരു പുരുഷനാണെന്നും കുത്തേറ്റതാണെന്നും കണ്ടെത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

0Shares