
വാർത്തകൾക്ക്: https://chat.whatsapp.com/G0DqczUisfs4oeFdWdiLSX
മുളിയാർ / കാസർകോട്: ബസും സ്‌കൂട്ടറം തമ്മിൽ കൂട്ടിയിടുണ്ടായ അപകടത്തിൽ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. വെള്ളിയാഴ്‌ച രാവിലെ ബോവിക്കാനം ചിപ്ലിക്കയയിലാണ് അപകടം ഉണ്ടായത്. കൊന്നക്കാട് അശോകച്ചാലിലെ പ്ലമ്പിങ്ങ് ജീവനക്കാരന്‍ ശരത്ത് ദാമോദരന്‍ (33) ആണ് മരിച്ചത്.
കാസര്‍കോട്ട് നിന്ന് കുറ്റിക്കോലിലേക്ക് പോവുകയായിരുന്ന തേജ ബസിൻ്റെ മുൻഭാഗത്താണ് സ്‌കൂട്ടർ ഇടിച്ചത്. ശരത്ത് കാസര്‍കോട്ടേക്ക് പോവുകയായിരുന്നു. അപകടത്തിൻ്റെ ആഘാതത്തിൽ സ്‌കൂട്ടർ രണ്ടായി പിളർന്നു.

ബസിലുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തി. എന്നാൽ ശരത്തിൻ്റെ തല തകർന്ന് തൽക്ഷണം മരിച്ചിരുന്നു. യുവാവിൻ്റെ ദാരുണ മരണം നാടിനെ ദുഖത്തിലാക്കി.
ആദൂർ പോലീസ് ഉടൻ സംഭവസ്ഥലത്ത് എത്തി. മൃതദേഹം ഇൻക്വസ്‌റ് നടത്തി ജനറൽ ആശുപത്രിയിൽ പോസ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽപെട്ട ബസും സ്‌കൂട്ടറും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
