
മർദ്ദിച്ചെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയ യുവാവിനെകൊണ്ട് പൊലീസ് തിരിച്ചു തല്ലിച്ചെന്ന് പരാതി. കൊല്ലം അഞ്ചാലുംമൂട് എസ്. ഐ ജയശങ്കറിനെതിരെയാണ് ആരോപണം. തൃക്കരിവ സ്വദേശി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്തെത്തിയത്.

പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിപ്പിച്ചതിന് പ്രകാരം എത്തിയ തന്നെ പരാതിക്കാരനെ കൊണ്ട് ക്രൂരമായി തല്ലിച്ചുവെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. പരാതിയിൽ പൊലീസ് ആഭ്യന്തര അന്വേഷണം തുടങ്ങി
