ഭൂമാഫിയക്കെതിരെ വാര്‍ത്ത ചെയ്തു; യുവ മാധ്യമ പ്രവര്‍ത്തകനെ വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നു

  • Post category:news
  • Reading time:1 min read
You are currently viewing ഭൂമാഫിയക്കെതിരെ വാര്‍ത്ത ചെയ്തു; യുവ മാധ്യമ പ്രവര്‍ത്തകനെ വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നു

യുവ മാധ്യമപ്രവര്‍ത്തകനെ വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നു. തമിഴന്‍ ടി.വി റിപ്പോര്‍ട്ടര്‍ ജി.മോസസിനെയാണ് ഗുണ്ടാസംഘം വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നത്. പ്രദേശത്തെ തടാകത്തിന് അടുത്തുള്ള സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്ന ഭൂമാഫിയക്കെതിരെ മോസസ് നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്.

ചെന്നൈയ്ക്ക് അടുത്ത് കുന്ദ്രത്തൂരിലെ സോമംഗലം നല്ലൂര്‍ സ്വദേശിയാണ് മോസസ്. ഞായറാഴ്ച രാത്രി 10.30 തോടെയാണ് മോസസിനെതിരെ ആക്രമണം ഉണ്ടായത്. രാത്രിയില്‍ ആരോ വിളിച്ചതിനെ തുടര്‍ന്ന് മോസസ് വീട്ടിന് പുറത്തിറങ്ങുകയായിരുന്നു. തടാകത്തിന് അടുത്ത് എത്തിയ മോസസിന് നേരെ കത്തി കൊണ്ട് ആക്രമണം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് മോസസ് വീട്ടിലേക്ക് ഓടിയെങ്കിലും വീടിന് മുന്നിലിട്ട് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

0Shares