
വർദ്ധിച്ചുവരുന്ന എ.ടി.എം തട്ടിപ്പ് തടയുന്നതിനെകുറിച്ച് പഞ്ചാബ് നാഷണൽ ബാങ്ക്തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുകയും അതോടൊപ്പം വലിയൊരു നടപടി കൈക്കൊള്ളുകയും ചെയ്തിരിക്കുകയാണ്. ഇനി നിങ്ങളുടെ അക്കൗണ്ട് പി.എൻ.ബിയിലാണെങ്കിൽ ഈ വാർത്ത ശ്രദ്ധാപൂർവ്വം വായിക്കുക.

കാരണം ഇത് നിങ്ങളുടെ ഇടപാടുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. PNB Non-EMV ATM ൽ നിന്നും പണം പിൻവലിക്കുന്നത് പിഎൻബി നിരോധിച്ചിരിക്കുകയാണ്. ഫെബ്രുവരി 1 മുതൽ പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ ഉപഭോക്താക്കൾക്ക് ഇ.എം.വി ഇതര എ.ടി.എം മെഷീനുകളിൽ ഇടപാട് നടത്താൻ കഴിയില്ല. അതായത് നിങ്ങൾക്ക് ഇ.വി.എം അല്ലാത്ത മെഷീനുകളിൽ നിന്ന് പൈസ എടുക്കാൻ കഴിയില്ല.
ബാങ്ക് അതിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഈ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഈ നിയന്ത്രണം സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകൾക്ക് ബാധകമാണ്. അതായത് പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഇ.എം.വി ഇതര എ.ടി.എമ്മുകളിലേക്ക് പോയി പണം പിൻവലിക്കാനോ ബാലൻസ് പരിശോധിക്കുന്നത് പോലുള്ള സാമ്പത്തികേതര ജോലികൾ ചെയ്യാനോ കഴിയില്ല.
