
തമിഴ് സിനിമാലോകത്ത് കോമേഡിയന്മാരുടെ നിരയിൽ മുന്നിൽ നിൽക്കുന്ന ഒരാളാണ് യോഗി ബാബു. ഇപ്പോൾ പുറത്തുവരുന്ന പുതിയ റിപ്പോർട്ട് അനുസരിച്ച് യോഗി ബാബു നായകനാകുന്ന പുതിയ ചിത്രത്തിൽ ലക്ഷ്‌മി മേനോൻ നായികയാകുമെന്നാണ് എന്നാണറിയുന്നത്.

മുരുഗേഷ് ഭൂപതി സംവിധാനം നിർവഹിക്കുന്ന ചിത്രം റൊമാന്റിക് ഗണത്തിൽപ്പെടുന്ന ചിത്രമാണ്. തികച്ചും വ്യത്യസ്ഥരായ ഒരു കാമുകൻ്റെയും കാമുകിയുടെയും കഥയാണ് ചിത്രം പറയുന്നത്.
കുംകി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന നടിയാണ് ലക്ഷ്മി മേനോൻ. സുന്ദരപാണ്ഡ്യൻ, പാണ്ടിയനാട്, കൊമ്പൻ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ലക്ഷ്മി മേനോൻ ദിലീപിൻ്റെ നായികയായി മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
