സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ പത്ത് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത;കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെ പത്ത് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട്

സംസ്ഥാനത്ത് നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി. തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

0Shares