കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത; തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത; തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യത. തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പല ഇടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുന്നതിനാല്‍ പൊതുവേ ചൂട് കുറവാണ് അനുഭവപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.തിങ്കളാഴ്ച വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് 2 മണിക്ക് മുതല്‍ രാത്രി വൈകി വരെ മിന്നലിന് സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കണം.

0Shares