കേരളത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്; ബുധനാഴ്ച വരെ മഴ തുടരും; ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യത

  • Post category:news
  • Reading time:1 min read
You are currently viewing കേരളത്തിൽ ഇന്ന് 11 ജില്ലകളിൽ യെല്ലോ അലർട്ട്;  ബുധനാഴ്ച വരെ മഴ തുടരും; ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യത

കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് പുറത്തു വന്ന കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ടും ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അറബിക്കടലിൽ 40 മുതൽ 50 കിമീ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഇന്നും നാളെയും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തമിഴ്‌നാടിന് സമാന്തരമായി ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് ഇതുവരെ കേരളത്തിൽ കനത്ത മഴയ്ക്ക് വഴിയൊരുക്കിയതെങ്കിൽ ഇപ്പോൾ അറബിക്കടലിലും സമാനമായ രീതിയൽ ചക്രവാതച്ചുഴി രൂപം കൊണ്ടിട്ടുണ്ട്. 48 മണിക്കൂറിൽ ചുഴി ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്.

0Shares