അച്ചടക്ക ലംഘനം; തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നു: പി. ടി ഉഷ

  • Post category:news / sports
  • Reading time:1 min read
You are currently viewing അച്ചടക്ക ലംഘനം; തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുന്നു: പി. ടി ഉഷ

തെരുവില്‍ പ്രതിഷേധിക്കുന്ന ഗുസ്തിക്കാര്‍ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കുകയാണെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി. ടി ഉഷ. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായി നടന്ന അന്വേഷണത്തിൻ്റെ റിപ്പോര്‍ട്ട് പുറത്തു വരുന്നത് കാക്കാതെ പ്രതിഷേധവുമായി ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു.

അച്ചടക്ക ലംഘനമാണ് കായികതാരങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്നും ഉഷ കുറ്റപ്പെടുത്തി. ‘റിപ്പോര്‍ട്ട് വരുന്നതു വരെ അവര്‍ക്ക് കാക്കാമായിരുന്നു. രാജ്യത്തിനും ഗെയിമിനും നല്ല കാര്യമല്ല അവര്‍ ചെയ്തത്. ഇതൊരു നെഗറ്റീവ് സമീപനമാണ്,’ പി. ടി ഉഷ കുറ്റപ്പെടുത്തി.

ഇത്തരം നിര്‍ദയമായ ഒരു പ്രതികരണം പി. ടി ഉഷയില്‍ നിന്ന് പ്രതീക്ഷിച്ചില്ലെന്ന് ജന്തര്‍ മന്ദറില്‍ പ്രക്ഷേഭം നടത്തുന്ന ഗുസ്തി താരമായ ബജ്രംഗ് പുനിയ പ്രതികരിച്ചു. ഉഷയില്‍ നിന്ന് പിന്തുണയാണ് പ്രതീക്ഷിച്ചതെന്നും പുനിയ പറഞ്ഞു.

0Shares