
കാസർകോട്: ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക റേഡിയോഗ്രാഫി ദിനം ആചരിച്ചു. ബുധനാഴ്‌ച കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ പരിയാരം മെഡിക്കൽ കോളേജിലെ റേഡിയേഷൻ സേഫ്റ്റി ഓഫീസർ ഡോ. ഉകാസ് അഹമ്മദ് ആശുപത്രി ജീവനക്കാർക്ക് ക്ലാസ് എടുത്തു.
രോഗികളുടെ സുരക്ഷ എന്നതാണ് ഇപ്രാവശ്യത്തെ റേഡിയോഗ്രാഫി ദിനത്തിൻ്റെസന്ദേശം.

സുരക്ഷിതമായി റേഡിയോഗ്രാഫിയെ കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞു. എന്നാൽ മാത്രമേ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കാൻ പറ്റുകയുള്ളു.
അനാവശ്യമായ എക്സ്റേ ‘സി.ടി സ്‌കാനിങ്ങുകൾ ഒഴിവാക്കണം. കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം ആശുപത്രി സുപ്രണ്ട് ഡോ. ജമാൽ അഹ്മദ് എ അധ്യക്ഷത വഹിച്ചു. റേഡിയോഗ്രാഫർ രഹന സ്വാഗതവും സ്റ്റാഫ് കൗൺസിൽ സെക്രട്ടറി വിജേഷ് നന്ദിയും പറഞ്ഞു.
