വേൾഡ് മലയാളി ഫെഡറേഷൻ; തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു, മഹേഷ്‌ മാണിക്യം പ്രസിഡണ്ട്

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing വേൾഡ് മലയാളി ഫെഡറേഷൻ; തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു, മഹേഷ്‌ മാണിക്യം പ്രസിഡണ്ട്

ലോകത്തെ 164 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷൻ്റെ തിരുവനന്തപുരം ജില്ലാ കൗൺസിൽ നിലവിൽ വന്നു. ഡബ്ള്യു.യു.എം.എഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജെ.രത്നകുമാർ ഉദ്ഘാടനം ചെയ്‌തു . ജെസ്സി ജയ് അധ്യക്ഷനായി.

വേൾഡ് മലയാളി ഫെഡറേഷൻ്റെ മുഖപത്രം വിശ്വകൈരളി വനിതാ പതിപ്പിൻ്റെ പ്രകാശനം സംവിധായകനും നടനുമായ മധുപാൽ നിർവ്വഹിച്ചു. ആദ്യ കോപ്പി വിശ്വകൈരളി ചീഫ് എഡിറ്ററും ഡബ്ള്യു.യു.എം.എഫ് ജോയിണ്ട് സെക്രട്ടറിയുമായ സപ്‌ന അനു.ബി ജോർജ് ഗ്ലോബൽ ജോയിണ്ട് സെക്രട്ടറി മേരി റോസ്ലറ്റ് നൽകി.

ഡബ്ള്യു.യു.എം.എഫ് കേരള സംസ്ഥാന പ്രസിഡണ്ട് റഫീഖ് മരക്കാർ തിരുവനന്തപുരം ജില്ലയുടെ പുതിയ ഭാരവാഹികളെ ഓൺലൈനായി പ്രഖ്യാപിച്ചു. ഗ്ലോബൽ ചെയർമാൻ പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മഹേഷ്‌ മാണിക്യം (പ്രസിഡണ്ട്), എൻ.എസ് അനിൽകുമാർ (സെക്രട്ടറി), ജേക്കബ് ഫിലിപ്പ് (ട്രഷറർ) എന്നിവരാണ് ചുമതലയേറ്റ പുതിയ ഭാരവാഹികൾ.

ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു, ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്, ഗ്ലോബൽ ജോയിണ്ട് ട്രെഷറർ വി.എം സിദ്ദിഖ്, ഇലക്ഷൻ ആൻഡ് പ്രോട്ടോകോൾ ഫോറം കോർഡിനേറ്റർ തോമസ് വൈദ്യൻ, എറണാകുളം ജില്ലാ പ്രസിഡണ്ട് സോഫി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

0Shares