വനിതാ ദിനത്തിൽ സി.എ മറിയുമ്മക്ക് വനിതാ ലീഗിൻ്റെ സ്നേഹാദരം

You are currently viewing വനിതാ ദിനത്തിൽ സി.എ മറിയുമ്മക്ക് വനിതാ ലീഗിൻ്റെ സ്നേഹാദരം

മുളിയാർ: വനിതാ ദിനത്തിൽ ബെള്ളിപ്പാടി കോട്ടൂർ ശാഖ വനിതാ ലീഗ് നേതൃത്വത്തിൽ ബെള്ളിപ്പാടി സി.എ മറിയുമ്മയെ ആദരിച്ചു. ഉദുമ മണ്ഡലം വനിതാ ലീഗ് ജനറൽ സെക്രട്ടറി അനീസ മൻസൂർ മല്ലത്ത് പ്രശസ്തി ഫലകം കൈമാറി. ശാഖയിലെ പ്രായം കൂടിയ അംഗവും 1987ലെ മുസ്ലിം ലീഗ് സ്ഥാനാർത്തിയായി മത്സരിച്ച പഴയ കാല പൊതു പ്രവർത്തനവും വിലയിരുത്തിയാണ് ആദരവ്. വനിതാ ലീഗ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയുമ്മ അബ്ദുൽ കാദർ, ജനറൽ സെക്രട്ടറി സുഹറ ബാലനടുക്കം, ആസിയ ഹമീദ്, നബിസാ മുഹമ്മദ്‌ കുഞ്ഞി, ശാഖ പ്രസിഡന്റ്‌ സുബൈദ ബഷീർ, സെക്രട്ടറി റൈഹാന, വർക്കിംഗ്‌ സെക്രട്ടറി ഉമൈമ മുളിയാർ, ഉമൈറ, ജമീല മുഹമ്മദ്‌, നശ്രീൻ റഹീസ്, റിഹാ ഷിറിന്, ബീഫാത്തിമ, മിസ്സിരിയ ഡെൽമ ആശംസകൾ നേർന്നു.

0Shares