സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല; കോണ്‍ഗ്രസില്‍നിന്നും വീണ്ടും രാജി

  • Post category:news
  • Reading time:1 min read
You are currently viewing സ്ത്രീകൾക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ല; കോണ്‍ഗ്രസില്‍നിന്നും വീണ്ടും രാജി

സ്ത്രീകള്‍ക്ക് അർഹമായ പ്രാതിനിത്യം നല്‍കുന്നില്ലെന്ന ആരോപണത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വീണ്ടും രാജി. അംഗണ്‍വാടി എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രെഷററും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.എസ് ഫാത്തിമ പാര്‍ട്ടി വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു.

താൻ കോണ്‍ഗ്രസിലെ എല്ലാ ഔദ്യോഗിക ചുമതലകളില്‍നിന്നും രാജിവെച്ചെന്ന് ഫാത്തിമ അറിയിച്ചു. ഐ.എന്‍.ടി.യു.സി റീജണന്‍ സെക്രട്ടറി കൂടിയായിരുന്നു ഇവര്‍. സ്ത്രീകള്‍ സംരക്ഷണവും പരിഗണനയും നല്‍കുന്നതില്‍ കോണ്‍ഗ്രസ് പിന്നോക്കം പോവുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഫാത്തിമ പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതിന് പിന്നാലെ ശാന്തന്‍പാറ സി.പി.ഐ.എം ഏരിയ കമ്മറ്റി ഓഫീസിലെത്തിയ ഫാത്തിമയെ പ്രവര്‍ത്തകര്‍ ചെങ്കൊടി നല്‍കി സ്വീകരിച്ചു. ഉടുമ്പന്‍ ചോല മണ്ഡലത്തില്‍ പ്രാദേശിക കോണ്‍ഗ്രസില്‍ ഉള്‍പ്പോരുകള്‍ ശക്തമാണെന്നും കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സി.പി.ഐ.എമ്മില്‍ എത്തുമെന്നുമാണ് വിവരം.

0Shares