ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നല്‍കി; യുവതിയ്ക്ക്‌ ബോധം നഷ്ടമായി; പെരുമ്പാവൂരിൽ വ്യാജഡോക്ടര്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing ഗുളിക കൊടുത്തതിന് പിന്നാലെ ഡ്രിപ്പ് നല്‍കി; യുവതിയ്ക്ക്‌ ബോധം നഷ്ടമായി; പെരുമ്പാവൂരിൽ  വ്യാജഡോക്ടര്‍ പിടിയില്‍

മൂര്‍ഷിദാബാദ് സ്വദേശിയായ വ്യാജ ഡോക്ടര്‍ പൊലീസ് പിടിയില്‍. 34കാരനായ സബീര്‍ ഇസ്ലാമിനെയാണ് പെരുമ്പാവൂര്‍ പൊലീസ് പിടികൂടിയത്.മാറമ്പിള്ളി പള്ളിപ്രം ഭായി കോളനിയിലെ ഒരു മുറിയിലായിരുന്നു ഇയാളുടെ ചികിത്സയും താമസവും.

നിരവധി അതിഥി തൊഴിലാളികളാണ് ഇയാളുടെ ചികിത്സ തേടിയെത്തിയിരുന്നത്.ഇയാളില്‍നിന്ന് സ്‌റ്റെതസ്‌കോപ്പ്, സിറിഞ്ചുകള്‍, ഗുളികകള്‍, ബി.പി. അപ്പാരറ്റസ് തുടങ്ങിയവ പൊലീസ് കണ്ടെടുത്തു.
ഇഞ്ചക്ഷന്‍, ഡ്രിപ്പ് എന്നിവ ഇയാള്‍ നല്‍കിയിരുന്നു.

ചികിത്സ തേടിയെത്തിയ അസം സ്വദേശിനിയില്‍ നിന്ന് ആയിരം രൂപ ഫീസ് വാങ്ങിയ ശേഷം ഗുളികകൊടുക്കുകയും ഡ്രിപ്പ് ഇടുകയും ചെയ്തു. പിന്നാലെ യുവതി ബോധരഹിതയായി. ഇതോടെയാണ് റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന് വ്യാജഡോക്ടറെ സംബന്ധിച്ച്‌ രഹസ്യവിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

0Shares