
കാസര്‍കോട്: പിറന്നാള്‍ ദിനത്തില്‍ ഷാള്‍ ഗ്രൈന്‍ഡറില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. കാസര്‍കോട് തുമിനാട് ലക്ഷം വീട് കോളനിയിലെ രഞ്ജന്‍ കുട്ടിയുടെ ഭാര്യ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്.

തുമിനാട്ടിലെ ബേക്കറി കടയിലെ ജീവനക്കാരിയായ ഇവര്‍ ഗ്രൈന്‍ഡറില്‍ ജോലി ചെയ്യുന്നതിനിടെ അബദ്ധത്തില്‍ ഷാള്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്.
അപകടം കണ്ടവർ രക്ഷാപ്രവർത്തനം നടത്തി ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജയ്ഷീല്‍ ചുമ്മിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗല്‍പാടി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
