എ.ടി.എമ്മില്‍ നിന്നും ഇനി മുതല്‍ കാര്‍ഡ് ഇല്ലാതെയും പണം വലിക്കാം; പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

  • Post category:news
  • Reading time:1 min read
You are currently viewing എ.ടി.എമ്മില്‍ നിന്നും ഇനി മുതല്‍ കാര്‍ഡ് ഇല്ലാതെയും പണം വലിക്കാം; പുതിയ പദ്ധതിയുമായി റിസർവ് ബാങ്ക്

രാജ്യത്തെ എല്ലാ എ.ടി.എമ്മില്‍ നിന്നും ഇനി മുതല്‍ കാര്‍ഡ് ഇല്ലാതെയും പണം വലിക്കാം. കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാന്‍ എല്ലാ ബാങ്കുകളോടും എ.ടി.എം ഓപ്പറേറ്റര്‍മാരോടും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടു. എല്ലാ എ.ടി.എമ്മുകളിലും ഇനി മുതല്‍ ഐ.സി.സി.ഡബ്ല്യു (Interoperable Card-less Cash Withdrawal) ലഭ്യമാക്കാനാണ് ആര്‍.ബി.ഐ നിര്‍ദേശം.

കാര്‍ഡ് രഹിത പണമിടപാടുകള്‍ ചാര്‍ജുകളൊന്നും ഈടാക്കാതെ പ്രോസസ് ചെയ്യുമെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. എല്ലാ ബാങ്കുകളുമായും എ.ടി.എം നെറ്റ്വര്‍ക്കുകളുമായും ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് സുഗമമാക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് ആര്‍.ബി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഐ.സി.സി.ഡബ്ല്യു ഇടപാടുകള്‍ക്കുള്ള പിന്‍വലിക്കല്‍ പരിധികള്‍ എ.ടി.എം പിന്‍വലിക്കലുകളുടെ പരിധിക്ക് അനുസൃതമായിരിക്കും എന്നും ആര്‍.ബി.ഐ വ്യക്തമാക്കി.

0Shares