സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് വിൻടച്ച് ഇന്റർനാഷണൽ സ്കൂൾ

You are currently viewing സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്ത് വിൻടച്ച് ഇന്റർനാഷണൽ സ്കൂൾ

മാന്യ(കാസർകോട്): കോവിഡ്-19 വ്യാപനവുമായി ബന്ധപ്പെട്ട് ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് നിർദേശിച്ച ജാഗ്രത ഇപ്പോഴും തുടരുകയാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി സ്കൂളുകൾ അടച്ചിട്ടിരിക്കുന്നു. എന്നാൽ ഈ ദുരിതകാലത്തും തങ്ങളുടെ ജീവനക്കാർക്ക് സഹായം നൽകി മാതൃകയാവുകയാണ് വിൻടച്ച് ഇന്റർനാഷണൽ സ്കൂൾ. സ്കൂളിലെ അദ്ധ്യാപകർ അടക്കം എല്ലാ ജീവനക്കാർക്കും പെരുന്നാൾ കിറ്റ് വിതരണം ചെയ്താണ് ഇവർ മാതൃകയാവുന്നത്. സ്കൂൾ അദ്ധ്യാപകർക്ക് പുറമെ മദ്രസ അദ്ധ്യാപകർക്കും സ്കൂൾ ബസ് ജീവനക്കാർക്കും സ്കൂളിലെ ആയ വർക്കർമാർക്കും കിറ്റുകൾ നൽകിയതായി സ്കൂൾ അധികൃതർ അറിയിച്ചു.

സ്കൂൾ പരിസരത്ത് താമസിക്കുന്ന വീടുകളിലേക്കും കിറ്റുകൾ നൽകി. സ്കൂൾ പ്രീൻസിപ്പൽ സ്മിത സ്കൂൾ ജീവനക്കാരും ചേർന്നാണ് ഇവർക്കുള്ള കിറ്റുകൾ കൈമാറിയത്. സ്കൂൾ ജീവനക്കാർക്കുള്ള പെരുന്നാൾ കിറ്റ് സ്കൂൾ വൈസ് ചെയർമാൻ അബ്ദുൽ കരീം സിറ്റി ഗോൾഡിൽ നിന്നും സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ ഏറ്റുവാങ്ങി. സ്കൂളിലെ മുഴുവൻ ജീവനക്കാർക്കും സ്കൂളിൽ നിന്നുതന്നെയാണ് കിറ്റുകൾ കൈമാറിയതെന്ന് സ്കൂൾ സി.ഇ.ഒ നിസാർ സൈനുദ്ധീൻ അറിയിച്ചു.

0Shares