സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാൻസര്‍ വാക്‌സിനേഷൻ നല്‍കാൻ നടപടി; എന്താണ് സെർവിക്കൽ ക്യാൻസർ, ലക്ഷണങ്ങൾ അറിയാം

You are currently viewing സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാൻസര്‍ വാക്‌സിനേഷൻ നല്‍കാൻ നടപടി; എന്താണ് സെർവിക്കൽ ക്യാൻസർ, ലക്ഷണങ്ങൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി വിദ്യാർഥിനികള്‍ക്ക് സെർവിക്കല്‍ കാൻസർ വാക്‌സിനേഷൻ നല്‍കാൻ സർക്കാർ തീരുമാനമായി. ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് വിദ്യാർഥിനികള്‍ക്ക് നല്‍കുന്നത്.

ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതിയുടെ നടത്തിപ്പ്. വാക്‌സിന്‍റെ മുഴുവൻ ചെലവും സർക്കാർ ആയിരിക്കും വഹിക്കുക. അടുത്ത ഘട്ടത്തില്‍ എല്ലാ സ്ത്രീകള്‍ക്കും വാക്‌സിൻ നല്‍കാനാണ് ലക്ഷ്യം.

സ്‌തനാര്‍ബുദം പോലെ സ്ത്രീകളിലും പെണ്‍കുട്ടികളിലും കൂടുതലായി ഗര്‍ഭാശയമുഖ ക്യാന്‍സര്‍ കാണപ്പെടുന്നു. ഇത് പ്രതിരോധിക്കാൻ ആണ് ആരോഗ്യവകുപ്പ് കര്‍മപദ്ധതി രൂപീകരിച്ചത്. വാക്‌സിനേഷനിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ തടയുകയാണ് ഉദ്ദേശം.

വിദേശ രാജ്യങ്ങളില്‍ ഒമ്പത് വയസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്‌സിനാണ് നല്‍കുന്നത്. ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും വാക്‌സിനേഷന്‍റെ പൈലറ്റ് ഘട്ടം.

എന്താണ് സെർവിക്കൽ ക്യാൻസർ, അപകടകാരിയാണോ, ലക്ഷണങ്ങൾ

എന്താണ് സെർവിക്കൽ ക്യാൻസർ, അപകടകാരിയാണോ, ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ ആണ് ആളുകൾക്ക്.

ഗർഭപാത്രത്തെ യോനിയുമായി ബന്ധിപ്പിക്കുന്ന ഭാ​ഗമാണ് സെർവിക്‌സ്. ഇതിലെ കോശങ്ങളിൽ നിന്നാണ് ക്യാൻസർ ബാധ തുടങ്ങുന്നത്. ഹ്യൂമൺ പാപ്പിലോമ വൈറസ് ആണ് ഭൂരിഭാ​ഗം കേസുകളിലും സെർവിക്കൽ ക്യാൻസറിന് കാരണമാകുന്നത്.

ബ്രെസ്റ്റ് കാൻസർ കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി ഏറ്റവുമധികം കാണപ്പെടുന്ന കാൻസർ ആണ് ഇത്. ഹ്യൂമൻ പാപ്പിലോമ വൈറസാണ് (HPV) 77 ശതമാനം സെർവിക്കൽ ക്യാൻസറിനും കാരണമാകുന്നത്.

ലൈം​ഗിക ബന്ധത്തിലൂടെയാണ് ഇത് പടരുന്നത്. അല്ലാതെയും പടരാനുള്ള മാർ​ഗങ്ങളുള്ളതായി പറയപ്പെടുന്നു. എന്നാൽ പ്രധാനമായും വ്യാപനം ഉണ്ടാകുന്നത് ലൈം​ഗിക ബന്ധത്തിലൂടെയാണ്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോൾ ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നാണ് പറയുന്നു. 70 ശതമാനം സെർവിക്കൽ ക്യാൻസറും HPV 16, HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് പലർക്കും ധാരണയില്ല എന്നത് വലിയൊരും പ്രശ്‌നം തന്നെയാണ്.

എച്ച്.പി.വി വൈറസുകൾ സെർവിക്കൽ ക്യാൻസറിന് മാത്രമല്ല മലദ്വാരത്തിലും വായയിലും തൊണ്ടയിലും പുരുഷ ലിംഗത്തിലും, യോനിയിലെ ക്യാൻസറിനും കാരണമായേക്കാം. സാധാരണ 15 മുതൽ 20 വർഷം വരെ എടുക്കും അണുബാധ മൂലം സെർവിക്കൽ ക്യാൻസർ ഉണ്ടാവാൻ. പക്ഷേ പ്രതിരോധ ശേഷി കുറഞ്ഞവരിൽ അഞ്ച് മുതൽ 19 വർ‌ഷം കൊണ്ട് വരാം. രോ​ഗ ലക്ഷണങ്ങൾ: 1. ആർത്തവ ക്രമം തെറ്റുക 2. ആർത്തവം ഇല്ലാത്ത സമയങ്ങളിൽ രക്തസ്രാവം ഉണ്ടാവുന്നത്. 3. ലൈം​ഗിക ബന്ധത്തിന് ശേഷം രക്തം കാണുക 4. ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്‌മ 5. വെള്ള പോക്ക് 6. നടുവേദന 7. ഒരു കാലിൽ മാത്രം നീര്

രോ​ഗം വരാതെ എങ്ങനെ നോക്കാം: 1. ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കോണ്ടം അല്ലെങ്കിൽ മറ്റ് സുരക്ഷിത മാർ​ഗങ്ങൾ ഉപയോ​ഗിക്കുക 2. പുകയില ഉപയോ​ഗം കുറയ്ക്കുക. 3. വൈറസിനെതിരെ കുത്തിവെപ്പ് എടുക്കുക 4. ക്യാൻസർ കണ്ടെത്താൻ സ്‌ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യുക രോ​ഗ നിർണയം നാല് തരം പരിശോധനകളാണ് പ്രധാനമായും രോ​ഗ നിർണയത്തിന് നിലവിൽ ഉള്ളത്. 1. പാപ്പ് സ്‌മിയർ ടെസ്റ്റ് 2. എൽ ബി സി 3. എച്ച്.പി.വി ടെസ്റ്റ് 4. എച്ച്‌.പി.വി ടെസ്റ്റ് 5. വി.ഐ.എ എന്നിവയാണ്.

0Shares