പോലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമുകളും നീക്കം ചെയ്യണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

  • Post category:news
  • Reading time:1 min read
You are currently viewing പോലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും കറുത്ത ഫിലിമുകളും നീക്കം ചെയ്യണം; നിര്‍ദ്ദേശവുമായി ഡി.ജി.പി

പോ ലീസ് വാഹനങ്ങളിലെ വിൻഡോ കർട്ടനുകളും വാഹനത്തിന് മുന്നിലെ ബുള്‍ബാറും ഗ്ലാസിലെ കറുത്ത ഫിലിമുകളും ഉടനടി നീക്കം ചെയ്യാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിർദേശം.

സ്വകാര്യ വാഹനങ്ങളിൽനിന്ന് പോലീസ് ഇവ നീക്കം ചെയ്യുകയും സർക്കാർ വാഹനങ്ങളിൽ അതെല്ലാം നിലനിർത്തുകയും ചെയ്യുന്നത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലാണ് പുതിയ നിർദ്ദേശം.

ഇവയെല്ലാം മാറ്റിയെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീസ് വകുപ്പുകളുടെ മേധാവിക്കായിരിക്കും. കർട്ടനുകളും കറുത്ത ഫിലിമും സ്വകാര്യ വാഹനങ്ങളിൽനിന്ന് നീക്കം ചെയ്യുന്നതിനായി പോലീസ് നടപടിയെടുക്കുമ്പോൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഇതെല്ലാം ഉപയോഗിക്കുന്നതിനെതിരെ വിമർശനം ഉയർന്നിരുന്നു.

0Shares