മോദിക്കെതിരെ ഒറ്റക്കെട്ട്; 15 പാർട്ടികൾ ബി.ജെ.പിക്കെതിരെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഒന്നിക്കും; അടുത്ത പ്രതിപക്ഷ യോഗം ജൂലൈയിൽ

  • Post category:national / news
  • Reading time:2 mins read
You are currently viewing മോദിക്കെതിരെ ഒറ്റക്കെട്ട്; 15 പാർട്ടികൾ ബി.ജെ.പിക്കെതിരെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഒന്നിക്കും; അടുത്ത പ്രതിപക്ഷ യോഗം ജൂലൈയിൽ

പാട്‌ന: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാൻ ധാരണ. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബി.ജെ.പിയെ എതിർക്കുന്ന 15 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ സമ്മതിച്ചുവെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. അടുത്ത പ്രതിപക്ഷ യോഗം ജൂലൈ മാസത്തിൽ നടക്കുമെന്നും കോൺഗ്രസ് ആതിഥേയത്വം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ എന്നിവരടക്കം ബി.ജെ.പിയെ എതിർക്കുന്ന 15 പാർട്ടികളിൽ നിന്നുള്ള നേതാക്കളാണ് ബിഹാറിൽ നിതീഷ് കുമാർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്.

ബിഹാർ മുഖ്യമന്ത്രി പട്‌നയിൽ സംയുക്ത തന്ത്രം രൂപീകരിക്കാൻ വിളിച്ച യോഗത്തിൽ പങ്കെടുത്തത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി.

We are all united. We will work together for 2024. We will meet again soon in Shimla. Four hours together.

It’s only just begun. Much to look forward to.

— Derek O’Brien | ডেরেক ও’ব্রায়েন (@derekobrienmp) June 23, 2023

യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ ഐക്യത്തെ കുറിച്ച് നിതീഷ് കുമാർ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച അടുത്ത യോഗം ഷിംലയിൽ ജുലൈ 12ന് നടക്കുമെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗേയും അറിയിച്ചു.

ബി.ജെ.പി സർക്കാരിൻ്റെ തുടർഭരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖ‌ർഗെ യോഗത്തെ അഭിസംബോധന ചെയ്‌തു. എം.കെ സ്റ്റാലിൻ, മമതാ ബാനർജി, ഭഗവൻ മന്ദ്, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ മുഖ്യമന്ത്രിമാരും രാഹുൽഗാന്ധി, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

ബിഹാർ പിടിക്കാനായാൽ ഇന്ത്യ മുഴുവൻ പിടിച്ചെടുക്കാനാകുമെന്ന് മല്ലികാർജുൻ ഖർഗെ യോഗത്തെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് വലിയ മുന്നേറ്റം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

0Shares