വി.ഡി സതീശന്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമോ?; കെ. സുരേന്ദ്രന്‍ പറയുന്നത് ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing വി.ഡി സതീശന്‍ വിചാരിച്ചാല്‍ കോണ്‍ഗ്രസ് രക്ഷപെടുമോ?; കെ. സുരേന്ദ്രന്‍ പറയുന്നത് ഇങ്ങിനെ

ചെന്നിത്തലയെ മാറ്റി പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി.ഡി സതീശന്‍ വിചാരിച്ചാലും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ലീഗിനെ കൂട്ടുപിടിച്ചാണ് സതീശന്‍ വര്‍ഗീയതയ്ക്കെതിരെ പറയുന്നത്. പിന്നെന്ത് പറയാനാണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

കൊടകര കള്ളപ്പണ കേസില്‍ ബി.ജെ.പിയെ ബന്ധപ്പെടുത്താന്‍ കഴിയില്ല. അതിന് എത്ര ശ്രമിച്ചാലും സര്‍ക്കാരിന് നിരാശയായിരിക്കും ഫലമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് പണമിടപാട് പൂര്‍ണമായും ഡിജിറ്റലായിരുന്നു. വിഷയത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടെന്നും തന്നെ ഇതിലേക്ക് വലിച്ചഴക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

0Shares