
കിലോ 200 രൂപയ്ക്ക് ചിക്കന് വിൽക്കാൻ ധാരണയായതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ കടകൾ തുറക്കും. കോഴിക്കച്ചവടക്കാർ കോഴിക്കോട് കളക്ടറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. രണ്ട് ദിവസമായി കോഴിക്കോട് ജില്ലയിൽ കോഴിക്കടകൾ അടഞ്ഞു കിടക്കുകയായിരുന്നു. 220 രൂപയ്ക്ക് ചിക്കൻ വിൽക്കുന്നതിനെതിരേ സർക്കാർ ഇടപെടലിനെ തുടർന്നായിരുന്നു സമരം. വ്യാഴാഴ്ച മുതൽ ജില്ലയിൽ കോഴിവരവ് നിലച്ചിരുന്നു.

ജില്ലയിൽ 1600ഓളം കോഴിക്കടളാണുള്ളത്. കോവിഡ് തുടക്കത്തിൽ 130-140 രൂപയുണ്ടായിരുന്നതാണ് കഴിഞ്ഞ ആഴ്ച 220ലെത്തിയത്. കളക്ടറുമായി നടന്ന ചർച്ചയിൽ വ്യാപാരി വ്യവസായി സമിതി ജില്ലാപ്രസിഡന്റ് എം.പി അബ്ദുൽ ഗഫൂർ, ചിക്കൻ വ്യാപാരിസമിതി പ്രസിഡന്റ് ഫിറോസ് പൊക്കുന്ന്, സെക്രട്ടറി മുസ്തഫ എന്നിവർ പങ്കെടുത്തു.
