
ഇരിയണ്ണി/ കാസർകോട് : കേരള വനം വകുപ്പ് കാസർകോട് റെയ്ഞ്ച് കാറഡുക്ക സെക്ഷൻ്റെ നേതൃത്വത്തിൽ ഇരിയണ്ണി ഏ. കെ.ജി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ കാട്ടുതീ ബോധവൽക്കരണ സെമിനാർ നടത്തി. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി. പി.വി സെമിനാർ ഉദ്ഘാടനം ചെയ്തു.

സെമിനാറിൽ കാട്ടുതീ കാരണവും പ്രതിരോധവും- ആനന്ദൻ പേക്കടവും, അഗ്നി രക്ഷാപ്രവർത്തനങ്ങൾ- കുഞ്ഞമ്പു ബി. ഫയർ & റസ്ക്യൂ ഓഫീസർ എന്നിവർ വിഷയം അവതരിപ്പിച്ചു സംസാരിച്ചു. എം. സജീവൻ എൻ.എസ് എസ് പ്രോഗ്രാം ഓഫീസർ – ഇരിയണ്ണി , ഏ.പി. പുരുഷോത്തമൻ , സെക്രട്ടറി ഏ കെ.ജി. ഗ്രന്ഥാലയം, പി. കുഞ്ഞമ്പു നായർ , ഗ്രന്ഥശാല നേതൃ സമിതി, ഗോപാലൻ ഫയർ& റസ്ക്യൂ ഓഫീസർഎന്നിവർ ആശംസകളർപ്പിച്ചു.
ഗ്രന്ഥാലയം പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.വി. സത്യൻ സ്വാഗതവും കെ.ജയകുമാരൻ നന്ദിയും പറഞ്ഞു.
