സംസ്ഥാനത്ത് വ്യാപകമായി മഴ; ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു; തീരപ്രദേശങ്ങളിൽ 50 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത എന്ന് മുന്നറിയിപ്പ്

  • Post category:local news / news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് വ്യാപകമായി മഴ; ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു;  തീരപ്രദേശങ്ങളിൽ 50 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യത എന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാപകമായി മഴ. മിക്ക ജില്ലകളിലും വേനൽ മഴ പെയ്തു. ഇടിമിന്നലേറ്റ് മൂക്കന്നൂർ അട്ടാറയിൽ വീട്ടമ്മ മരിച്ചു. മൂക്കന്നൂർ സ്വദേശിനി അമ്മിണി(64) ആണ് മരിച്ചത്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ മാസം 30 വരെ മഴ ഉണ്ടാകും. ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിയോട്‌ കൂടിയ മഴ പെയ്യും. തീരപ്രദേശങ്ങളിൽ 50 കി.മി വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.

0Shares