
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായ രശ്മിക മന്ദന ഇതുവരെ ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. എങ്കിലും താരത്തിന് മലയാളികൾ നൽകിവരുന്ന സ്വീകരണം വളരെ വലുതാണ്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തെലുങ്ക് ചിത്രങ്ങളിൽ നായിക രശ്മിക ആയിരുന്നു എന്നതുകൊണ്ടാണ്.
ആദ്യമായി അഭിനയിച്ച തെലുങ്ക് ചിത്രം ഗീതാഗോവിന്ദം കേരളത്തിൽ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. ഇതിലെ ഗാനങ്ങൾ ഒരുക്കിയത് ഗോപിസുന്ദർ ആയിരുന്നു. അതുകൊണ്ട് തന്നെ ചിത്രത്തിനും വലിയ രീതിയിലുള്ള സ്വീകരണമായിരുന്നു കേരളത്തിൽ നിന്നും ലഭിച്ചത്. സോഷ്യൽ മീഡിയ ക്വീൻ എന്നാണ് രശ്മിക മന്ദന അറിയപ്പെടുന്നത്.
ഈ വിശേഷണം വെറുതെ നൽകിയതല്ല താരത്തിന്. കൃത്യമായ കാരണങ്ങൾ തന്നെ ഉണ്ട്. രണ്ടുകോടി ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. അടുത്തിടെ സാമന്തയെ മറികടന്നിരുന്നു രശ്മിക. ഇപ്പോൾ രശ്‌മിക എന്തുകൊണ്ടാണ് സോഷ്യൽ മീഡിയ ക്വീൻ എന്നറിയപ്പെടുന്നത് എന്നതിനുള്ള 5 കാരണങ്ങൾ വിവരിക്കുകയാണ് ഇവിടെ.
1 – ഫാഷൻ സെൻസ്: ഫാഷൻ എന്നത് എല്ലാവർക്കും ഒരുപോലെയല്ല. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുസരിച്ച് അവർക്ക് ചേരുന്ന വസ്ത്രങ്ങളും മാറും. തനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങൾ മാത്രമാണ് രശ്മി ധരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരുവിധം എല്ലാ ചിത്രങ്ങളിലും രശ്മിക അതീവ സുന്ദരിയായി കാണപ്പെടുന്നത്. ഇത്രയും ഫാഷൻ സെൻസ് ഉള്ള ഒരു താരം സൗത്ത് ഇന്ത്യയിൽ വേറെ ഇല്ല എന്ന് വേണം പറയാൻ.

രണ്ട് – സ്മൈൽ. നിലവിൽ നടിമാരിൽ ഏറ്റവും മികച്ച പുഞ്ചിരി ഉള്ളത് രശ്മികയ്ക്ക് ആണ്. അതുകൊണ്ടുതന്നെ താരം ഏത് വേഷത്തിൽ എത്തിയാലും അതിന് മാറ്റുകൂട്ടാൻ ആഭരണങ്ങളുടെ, അല്ലെങ്കിൽ മേക്കപ്പിന്‍റെ ആവശ്യമില്ല. ചിരിച്ചാൽ മാത്രം മതി. അതുകൊണ്ടുതന്നെ താരം പങ്കുവയ്ക്കുന്ന ആദ്യ ചിത്രങ്ങളും ഒറിജിനൽ ആണ്. അതായത് അമിതമായ ഫിൽട്ടറുകൾ ഒന്നുമില്ലാത്ത ചിത്രങ്ങൾ.
മൂന്ന് – ഡിയർ ഡയറി. അടുത്തിടെ രശ്മിക ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച ഒരു സംഗതി ആണ് ഡിയർ ഡയറി. തന്‍റെ ജീവിതത്തിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും രശ്മിക ഇതിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആരാധകർക്ക് താരവുമായി ഒരു പ്രത്യേക കണക്ഷൻ അനുഭവപ്പെടുന്നു. ഇതുകൊണ്ടു തന്നെ ആരാധകർ താരത്തെ കൂടുതൽ റെഗുലർ ആയി ഫോളോ ചെയ്യുന്നു. അല്ലാതെ മറ്റു താരങ്ങൾക്ക് ഉള്ളതുപോലെ ഫോളോ ബട്ടൺ അമർത്തിയിട്ട് പിന്നീട് തിരിഞ്ഞു നോക്കാത്ത അവസ്ഥ രശ്മികയിക് ഇല്ല എന്നുതന്നെ പറയാം.
നാല് – പാൻ ഇന്ത്യൻ റീച്ച്. കന്നട സിനിമയിലൂടെ ആണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് തെലുങ്ക് സിനിമകളിലാണ് താരം കൂടുതൽ തിളങ്ങിയത്. അടുത്തിടെ തമിഴ് സിനിമയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ ബോളിവുഡിലും അരങ്ങേറാൻ ഒരുങ്ങുകയാണ് താരം. ഒരുപക്ഷേ മലയാളം ഒഴികെ ഒരുവിധം എല്ലാ പ്രധാനപ്പെട്ട ഭാഷകളിലും താരം അഭിനയിച്ചു കഴിഞ്ഞു. താരം അഭിനയിച്ച സിനിമകൾ ഡബ്ബ് ചെയ്ത് ഹിന്ദിയിൽ റിലീസ് ചെയ്യുമ്പോൾ വലിയ രീതിയിലുള്ള സ്വീകാര്യത ആണ് ലഭിക്കുന്നത്.
അഞ്ച് – ഏറ്റവും ക്യൂട്ട് ആയിട്ടുള്ള കാരണമിതാണ്, ബേബി ഔറ. രശ്മികയുടെ നായക്കുട്ടിയുടെ പേരാണ് ഔറ. നായകുട്ടിക്കൊപ്പം താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വലിയ രീതിയിൽ സ്വീകാര്യത നേടാറുണ്ട്. താരത്തിനുള്ള അത്രതന്നെ ആരാധകർ പട്ടികുട്ടിക്കും ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.
