തൃശൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു: ഭാര്യയടക്കം 3 പേർ ചികിത്സയിൽ; ദുരൂഹത; ഭക്ഷ്യവിഷബാധയെന്നും സംശയം

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു: ഭാര്യയടക്കം 3 പേർ ചികിത്സയിൽ; ദുരൂഹത; ഭക്ഷ്യവിഷബാധയെന്നും സംശയം

തൃശൂർ ജില്ലയിൽ അവണൂരിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ച ഗൃഹനാഥൻ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റുള്ള മരണമെന്നാണ് സംശയം. ഭാര്യയടക്കം മൂന്നു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ശശീന്ദ്രൻ്റെ അമ്മ കമലാക്ഷി സ്വകാര്യ മെഡിക്കൽ കോളേജിലും ചികിത്സ തേടി.

ഭാര്യ ഗീത, വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുളളത്.

രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബാക്കി മൂന്നുപേർക്കും ഒരേ ലക്ഷണങ്ങളാണുള്ളത്. വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

0Shares