60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്​ 178 കോടി രൂപ​ ബാങ്ക്​ ബാലന്‍സ്; 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിക്ക്​ 2200 കോടി രൂപ

  • Post category:news
  • Reading time:1 min read
You are currently viewing 60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്​ 178 കോടി രൂപ​ ബാങ്ക്​ ബാലന്‍സ്; 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിക്ക്​ 2200 കോടി രൂപ

60 കൊല്ലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്​ 178 കോടി രൂപയാണ്​ ബാങ്ക്​ ബാലന്‍സെങ്കില്‍ കേവലം 13 കൊല്ലം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലന്‍സ്​ 2200 കോടി രൂപ. കോണ്‍ഗ്രസിന്‍റെ ദേശീയ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ കോഓര്‍ഡിനേറ്റര്‍ ഗൗരവ്​ പാന്ധി ഉള്‍പെടെ​ ട്വിറ്ററില്‍ ഇക്കാര്യം വ്യക്​തമാക്കി പലരും രംഗത്തുവന്നു. സാമൂഹിക മാധ്യമങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളടക്കം പ്രചരിക്കുകയാണ്.​

‘കോണ്‍ഗ്രസ്​ 60 കൊല്ലം അധികാരത്തിലിരുന്നിട്ട്​ ബാങ്ക്​ ബാലന്‍സ്​ 178 കോടി രൂപയാണ്​. ഒരൊറ്റ ആധുനിക ഓഫിസ്​ പോലുമില്ല.എന്നാല്‍, 13 കൊല്ലം മാത്രം ഭരിച്ച ബി.ജെ.പിയുടെ ബാങ്ക്​ ബാലന്‍സ്​ ഇപ്പോള്‍ 2200 കോടി രൂപയാണ്​.

ഓരോ ജില്ലയിലും അവര്‍ക്ക്​ ​വമ്പന്‍ ​കെട്ടിടങ്ങളും ഓഫിസുകളുമുണ്ട്​. അതിനൊപ്പം മോദിയുടെജെറ്റുകള്‍ക്കും കൊട്ടാരങ്ങള്‍ക്കും വേണ്ട ചെലവുകള്‍ പുറമെയും. മാസ്റ്റര്‍സ്​ട്രോക്​ നാഷനലിസം’-ഗൗരവ്​ പാന്ധി ട്വീറ്റ് ചെയ്​തു. ​

0Shares