ഹെല്‍മെറ്റ് എവിടെ സഖാവേ? പെറ്റി അടച്ചേ മതിയാവൂ; സജി ചെറിയാനോട് ഷോണ്‍ ജോര്‍ജ്, എങ്കില്‍ ഷോണും പെറ്റിയടക്കണമെന്ന് ഫോട്ടോകള്‍ നിരത്തി മറുപടി പ്രവാഹം

You are currently viewing ഹെല്‍മെറ്റ് എവിടെ സഖാവേ? പെറ്റി അടച്ചേ മതിയാവൂ; സജി ചെറിയാനോട് ഷോണ്‍ ജോര്‍ജ്, എങ്കില്‍ ഷോണും പെറ്റിയടക്കണമെന്ന് ഫോട്ടോകള്‍ നിരത്തി മറുപടി പ്രവാഹം

കോട്ടയം: ഭരണഘടന​യെ നിന്ദിച്ചതിന് രാജിവെച്ച മന്ത്രി സജി ചെറിയാന്‍ സ്‌കൂട്ടറില്‍ ഹെല്‍മറ്റിടാതെ പോകുന്ന ചിത്രം പങ്കുവെച്ച്‌ വടികൊടുത്ത് അടി വാങ്ങി പി.സി ജോര്‍ജിൻ്റെ മകന്‍ ഷോണ്‍ ജോര്‍ജ്.
മന്ത്രി സ്ഥാനം ഒഴിഞ്ഞശേഷം ചെങ്ങന്നൂര്‍ കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍ എം.എല്‍.എ സ്‌കൂട്ടറില്‍ പോകുന്ന ചിത്രമാണ് ഷോണ്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

‘ഹെല്‍മെറ്റ് എവിടെ സഖാവേ… പെറ്റി അടച്ചേ മതിയാവൂ… അല്ലെങ്കില്‍…. ശേഷം കോടതിയില്‍’ എന്ന അടിക്കുറിപ്പോടെ ആയിരുന്നു ഇത്.

എന്നാല്‍, ഇതിന് താ​​ഴെ കമന്റുകളുടെ പ്രളയമായിരുന്നു. ഷോണ്‍ ​ജോര്‍ജ് ഹെല്‍മറ്റിടാതെ ഒറ്റക്കും പിന്നില്‍ ആളെ ഇരുത്തിയും സ്‌കൂട്ടറില്‍ പോകുന്ന നിരവധി ചിത്രങ്ങളാണ് താഴെ നിമിഷങ്ങള്‍ക്കകം നിറഞ്ഞത്.

‘എണ്ണം എത്രവരെ കൂടും എന്ന് കണ്ടറിയാം ഷോണേ, എല്ലാം കൂടി എണ്ണി തിട്ടപ്പെടുത്തിയിട്ടു കോടതിയില്‍ പോകുമ്പോള്‍ ഒരുമിച്ചങ് അടച്ചേക്ക്’,

‘കോടതിയില്‍ പോകുമ്പോള്‍ ദേ ഇതിനും കൂടി ഒര് പെറ്റി അടച്ചേക്ക് കേട്ടോ.. ആദ്യം സ്വന്തം തെറ്റ് കാണാന്‍ ശ്രമിക്ക്, എന്നിട്ടാവാം മറ്റുള്ളവരുടേത്’

‘ഹെല്‍മെറ്റ് എവിടെ ഷോണേ… പെറ്റി അടച്ചേ മതിയാവൂ…. അല്ലെങ്കില്‍… ശേഷം കോടതിയില്‍’

‘സാധാരണക്കാരന്‍ ബൈക്കിൻ്റെ പുറകില്‍ ഹെല്‍മെറ്റ് ഇല്ലാതെ പോയാല്‍ വീട്ടില്‍ സമന്‍സ് വരുന്ന കാലത്ത് മുന്‍ മന്ത്രിയ്ക്ക് എന്തുമാവാം. ഇവര്‍ക്ക് 150 km സ്പീഡില്‍ പോവാം, സീറ്റ് ബെല്‍റ്റ് വേണ്ട, ഹെല്‍മെറ്റ് വേണ്ട. സാധാരണക്കാരന്‍ പാലിക്കുന്ന ഒരു നിയവും ഇവര്‍ പാലിക്കുന്നില്ല. ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ കോടതികള്‍ സ്വീകരിക്കണം.

ഈ ചിത്രം തെളിവായി എടുത്തു കൊണ്ട് കോടതി സ്വമേധയ കേസ് എടുക്കണം. ജനങ്ങള്‍ക്ക് മാതൃക ആവേണ്ട ഇവര്‍ ഇങ്ങനെ കാണിക്കുന്നതിനെതിരെ കേസ് രജിസ്റ്റര്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് നിശ്ചിത തുക ഫെന്‍ അടയ്ക്കണം’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

0Shares