പുതിയ നയങ്ങളുമായി വാട്സ്ആപ്പ്; ഈ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ ആപ്പ് ഉപയോഗിക്കാനാവില്ല

  • Post category:news
  • Reading time:1 min read
You are currently viewing പുതിയ നയങ്ങളുമായി വാട്സ്ആപ്പ്; ഈ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ ആപ്പ് ഉപയോഗിക്കാനാവില്ല

പുതിയ നയങ്ങളുമായി വാട്സ്ആപ്പ് ഫെബ്രുവരിയിലെത്തും. ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച ആപ്പിന്‍റെ പുതിയ നയങ്ങൾ ഫെബ്രുവരി എട്ട് മുതൽ നിലവിൽ വരും. ആപ്പിന്‍റെ പുതിയ നയങ്ങൾ അംഗീകരിക്കാത്തവർക്ക് ഫെബ്രുവരി മുതൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.

വാട്സ്ആപ്പ് വഴി ഏതെല്ലാം വെബ്സൈറ്റുകൾ ഉപയോഗിക്കുന്നു, ഏതെല്ലാം ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതെല്ലാം വിധത്തിലുള്ള വാട്സ്ആപ്പ് ഗ്രൂപുകളിൽ അംഗമാണ്, വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക് തുടങ്ങിയ വിവരങ്ങളെല്ലാം വാട്സ്ആപ്പ് ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. ഇവയെല്ലാം പാലിച്ചെങ്കിൽ മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

0Shares