
വിവാഹമോചന വാര്‍ത്ത ശരിവെച്ചതിനു പിന്നാലെയും നിരവധി പോസ്റ്റുകള്‍ സാമന്ത ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്ത സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ചര്‍ച്ചയാകുന്നത്. സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രവര്‍ത്തികളെ സമൂഹം രണ്ട് കാഴ്ചപ്പാടിലൂടെ കാണുന്നു എന്നാണ് സാമന്ത പറയുന്നത്.
‘സ്ത്രീകള്‍ ചെയ്യുന്ന കാര്യങ്ങള്‍ നിരന്തരം ധാര്‍മ്മികമായി ചോദ്യം ചെയ്യപ്പെടും. എന്നാല്‍ പുരുഷന്മാര്‍ ചെയ്യുമ്പോള്‍ ധാര്‍മ്മികമായി ചോദ്യങ്ങളൊന്നുമില്ല. ഇത് വ്യക്തമാക്കുന്നത് ഒരു സമൂഹമെന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ധാര്‍മ്മികതയില്ലെന്നാണ്.’

നിരവധി അഭ്യൂഹങ്ങള്‍ക്കിടയില്‍ അടുത്തിടെയാണ് വിവാഹമോചിതരാകുന്ന കാര്യം സാമന്തയും നാഗ ചൈതന്യയും ശരിവച്ചത്. പിരിയാന്‍ തീരുമാനിച്ച വിവരം ഇരുവരും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവക്കുകയായിരുന്നു. ഏറെ ആലോചിച്ചതിന് ശേഷം ഭാര്യ ഭര്‍ത്താക്കാന്മാര്‍ എന്ന നിലയില്‍ പിരിയാനും സ്വന്തം പാത പിന്തുടരാനും തീരുമാനിച്ചു എന്നാണ് താരങ്ങള്‍ പറഞ്ഞത്.
