വായ്‌പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്; കേരളത്തിന് ഒപ്പം സുപ്രിം കോടതി

  • Post category:national / news
  • Reading time:1 min read
You are currently viewing വായ്‌പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്; കേരളത്തിന് ഒപ്പം സുപ്രിം കോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിം കോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രിം കോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും സുപ്രിം കോടതി ചോദിച്ചു.

കടമെടുപ്പ് പരിധിയില്‍ തീരുമാനം അറിയിക്കാന്‍ ബുധനാഴ്‌ച രാവിലെ പത്തരയ്ക്ക് മുമ്പായാണ് സുപ്രിം കോടതി കേന്ദ്രത്തിന് സമയം അനുവദിച്ചിരിക്കുന്നത്. ഒറ്റത്തവണ പ്രത്യേക പാക്കേജ് പരിഗണിക്കണം. കേരളത്തിലെ ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തില്‍ കേരളത്തിന് ആശ്വാസമാകും എന്നാണ് വിലയിരുത്തല്‍.

0Shares