‘ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ സായ് പല്ലവി

  • Post category:entertainment
  • Reading time:1 min read
You are currently viewing ‘ഞാൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചു’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ സായ് പല്ലവി

മുംബൈ: കശ്മീർ ഫയൽസ് എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ മതത്തിന്‍റെ പേരിലുള്ള അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച നടി സായ് പല്ലവി അടുത്തിടെ വിവാദത്തിൽ പെട്ടിരുന്നു. ഈ വിവാദം തനിക്ക് ഒരു പാഠമാണെന്നാണ് സായി പല്ലവി ഇപ്പോൾ പറയുന്നത്.

തന്‍റെ പ്രസ്താവന സന്ദർഭത്തിൽ നിന്ന് പുറത്തെടുത്തെന്നും ഒരു ദുരന്തത്തെയും നിസ്സാരവത്കരിക്കാൻ ഉദ്ദേശിച്ചില്ലെന്നും പറഞ്ഞ് വിവാദത്തിന് പിന്നാലെ വിശദീകരണവുമായി അവർ രംഗത്തെത്തിയിരുന്നു.

ആ സമയത്ത് ഞാൻ ഒരു രാഷ്ട്രീയ നിലപാടും സ്വീകരിക്കാത്തതിൽ ആശ്ചര്യപ്പെട്ടു. ‘ദയവായി പരസ്പരം കൊല്ലരുത്’ എന്ന് പറഞ്ഞതിന് നിങ്ങൾക്ക് എന്നെ എങ്ങനെ കുറ്റപ്പെടുത്താൻ കഴിയും? തെലുങ്ക് അറിയാത്തവർ തന്‍റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്നും സായി പല്ലവി പറഞ്ഞു.

0Shares