
വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യമുണ്ടോ എന്ന ചോദ്യത്തോട് ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രാദേശിക തലങ്ങളില്‍ പല പാര്‍ട്ടികളുമായി തങ്ങള്‍ക്ക് സഹകരണമുണ്ടാകുമെന്നും അതാത് പ്രാദേശിക ഘടകങ്ങള്‍ക്ക് ഇത് തീരുമാനിക്കാമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വോട്ട് വേണ്ടെന്ന് പറയാനും അദ്ദേഹം തയ്യാറായില്ല. ഫാസിസ്റ്റ് വിരുദ്ധരുമായി സഖ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.
