കൈകോർക്കാം നമുക്ക്, മണിക്കൂറുകൾ മാത്രം ബാക്കി; അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ, നിങ്ങളാൽ ആകുന്ന സഹായം ചെയ്യൂ..

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing കൈകോർക്കാം നമുക്ക്, മണിക്കൂറുകൾ മാത്രം ബാക്കി; അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ, നിങ്ങളാൽ ആകുന്ന സഹായം ചെയ്യൂ..

ഹൃദ്രോഗത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുവിൻ്റെ കുടുംബം കരുണ വറ്റാത്തവരുടെ സഹായം തേടുന്നു. കാസർകോട് തളങ്കര സ്വദേശികളായ സാഹിദ് തമീമ ദമ്പതികളുടെ കുഞ്ഞാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ശസ്ത്രക്രിയക്കായി രണ്ടു ദിവസത്തിനുള്ളിൽ ആവശ്യമായ 10 ലക്ഷത്തിലധികം രൂപക്കായി ഓടി നടക്കുകയാണ് ഈ കുടുംബം.

ഇതിനോടകം നാല് ലക്ഷത്തോളം രൂപ സുമനസുകൾ നൽകിക്കഴിഞ്ഞു. ഇനിയും വേണം ഏഴ് ലക്ഷം രൂപ. ചെവ്വാഴ്‌ച രാവിലെ ഒമ്പത് മണിക്ക് മുമ്പായി പണം ലഭിച്ചാൽ മാത്രമേ ശസ്ത്രക്രിയ നടത്താൻ സാധിക്കൂ.

ഗുരുതരമായ ഹൃദ്രോഗത്തോടെ ആണ് സാഹിദ് തമീമ ദമ്പതികളുടെ കുഞ്ഞ് പിറന്നു വീണത്. അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിച്ചതോടെ കണ്ണൂരിൽ നിന്ന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

വെന്റിലേറ്ററിൻ്റെ സഹായത്തോടെ ആണ് കുഞ്ഞിൻ്റെ ജീവൻ നിലനിർത്തുന്നത്. രണ്ടുദിവസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടേഴ്‌സ് അറിയിച്ചത്.

മൂന്നോളം ശസ്ത്രക്രിയകൾ വേണമെന്നാണ് ഡോക്ടർ അറിയിച്ചത്. നിലവിൽ കടം വാങ്ങിയും മറ്റുമാണ് മുന്നോട്ട് പോകുന്നത്. സൈക്കിൾ ഷോപ്പുകാരനായ സാഹിദ് രണ്ട് ദിവസത്തിനുള്ളിൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ്.

സഹായിക്കാം:

Name: UMMU KULSU, Account no : 20344021180
IFSC: SBIN0071167, Bnk: SBI, Gpay/Phone pay No: 9747327087
Name: Muhammed Anas

0Shares