വേനല്‍ കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing വേനല്‍ കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ദിനംപ്രതി അന്തരീക്ഷത്തിലെ ചൂട് കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം.

പ്ലാസ്റ്റിക് ബോട്ടിലില്‍ വെച്ചിരിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ല. അതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പന എന്നിവ ചെയ്യാൻ പാടില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

കുപ്പിവെള്ളം വെയിലത്ത് വയ്‌ക്കുമ്പോള്‍ അത് ചൂടാകുകയും കുപ്പിയിലെ പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇത് കണ്ടെത്താന്‍ സാധിച്ചെന്ന് വരില്ല.

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധ പാലിക്കണം. വെയിലത്ത്‌ പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റും കുപ്പിവെള്ളം സൂക്ഷിക്കാൻ പാടില്ല.

കടകളില്‍ വില്‍ക്കാൻ വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ മുതലായവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം. കടകള്‍ക്കു പുറത്ത് വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്‌ക്കാനോ പാടില്ല. കുപ്പിവെള്ളത്തില്‍ ഐ.എസ്‌.ഐ മുദ്രയുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം. പ്ലാസ്റ്റിക് ബോട്ടിലിൻ്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. തുടങ്ങിയ കാര്യങ്ങലും ശ്രദ്ധിക്കണം.

0Shares