കാസർകോട് ജില്ലയിൽ ഇനി പാഴ്ക്കടലാസുകള്‍ നീക്കം ചെയ്യണോ?; അത് കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് വഴി മാത്രം

You are currently viewing കാസർകോട് ജില്ലയിൽ  ഇനി പാഴ്ക്കടലാസുകള്‍ നീക്കം ചെയ്യണോ?; അത്  കേരള പേപ്പര്‍ പ്രൊഡക്ട് ലിമിറ്റഡ് വഴി മാത്രം

കാസർകോട്: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പാഴ്ക്കടലാസുകള്‍ നീക്കം ചെയ്യുന്നതിന് ഇനിമുതല്‍ സര്‍ക്കാര്‍ സംരംഭമായ കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡ് വെള്ളൂര്‍, കോട്ടയം എന്ന സ്ഥാപനത്തിന് മാത്രമേ കൈമാറാനാവൂ.

നേരത്തെ ഇത് സ്റ്റേഷനറി വകുപ്പ് മുഖാന്തിരവും പിന്നീട് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ എം.എസ്.ടി.സിക്കും ആയിരുന്നു കൈമാറിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കേരള പേപ്പര്‍ പ്രൊഡക്ട്സ് ലിമിറ്റഡുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ സ്റ്റേഷനറി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04994 224307.

0Shares